ജയ്പൂര്‍- രാജസ്ഥാനിലെ ഉദയ്പൂരില്‍ സോഷ്യല്‍ മീഡിയ പോസ്റ്റിട്ടതിന്റെ പേരില്‍ തയ്യല്‍ക്കാരനെ കഴുത്തറുത്തുകൊന്നു. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചു. ഇതോടെ ഉദയ്പൂര്‍ സംഘര്‍ഷഭരിതമായി. സമാധാനത്തിന് മുഖ്യമന്ത്രി അശോക് ഗെഹ്്‌ലോട്ട് ആഹ്വാനം ചെയ്തു.
കനയ്യലാല്‍ എന്ന തയ്യല്‍ക്കാരനാണ് കൊല്ലപ്പെട്ടത്. ഇയാളെ കഴുത്തറുത്തുകൊല്ലുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചു. ഏതാനും ദിവസങ്ങളായി നവമാധ്യമങ്ങളിലൂടെ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടുകയായിരുന്നു. പ്രവാചകനിന്ദ നടത്തിയ നൂപുര്‍ ശര്‍മയുടെ പരാമര്‍ശങ്ങളായിരുന്നു ഇതിന് ആധാരം.
അക്രമികളെ പിടികൂടാന്‍ വ്യാപക തിരച്ചിലാരംഭിച്ചു. വര്‍ഗീയ പരാമര്‍ശമുള്ള പോസറ്റുകളിട്ടതിന്റെ പേരില്‍ തയ്യല്‍ക്കാരനെതിരെ കേസെടുത്തിരുന്നു.
ഉദയ്പൂരില്‍ ഇന്റര്‍നെറ്റ് സര്‍വീസ് നിര്‍ത്തിവെച്ചു. 600 പോലീസുകാരെക്കൂടി നഗരത്തില്‍ വിന്യസിച്ചു.