തിരുവനന്തപുരം- കേരളത്തിൽ വർഗീയ കലാപമുണ്ടാക്കാൻ നൂറു കോടി രൂപ എത്തിച്ചിട്ടുണ്ടെന്ന വിവരം അന്വേഷിക്കാൻ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് നേതാവ് കെ.ബി ഗണേഷ് കുമാർ. നിയമസഭയിൽ അടിയന്തര പ്രമേയത്തിൽ സംസാരിക്കുകയായിരുന്നു ഗണേഷ് കുമാർ. കേരളത്തിൽ വർഗീയ കലാപം തടയാൻ കഴിയുന്ന ഏക നേതാവ് പിണറായി വിജയനാണ്. അദ്ദേഹത്തെയും കുടുംബത്തെയും തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. മുഖ്യമന്ത്രിയെ വിമാനത്തിൽ അപായപ്പെടുത്താൻ ശ്രമിച്ചവരെ താലോലിക്കുകയാണ് കോൺഗ്രസ് ചെയ്തതെന്നും ഗണേഷ് കുമാർ പറഞ്ഞു.