Sorry, you need to enable JavaScript to visit this website.

അഖബ തുറമുഖത്ത് വാതകം ചേര്‍ന്ന് മരണം 12 ആയി, 251 പേര്‍ ആശുപത്രിയില്‍

അഖബ- ജോര്‍ദാനിലെ അഖബ തുറമുഖത്തുണ്ടായ വാതക ചോര്‍ച്ചയില്‍ മരണം 12 ആയി. 250 ലേറെ പേര്‍ ആശുപത്രിയിലാണ്. 25 ടണ്‍ ക്ലോറിന്‍ വാതകം നിറച്ച ടാങ്ക് കപ്പലില്‍ കയറ്റുന്നതിനിടെ മറിഞ്ഞാണ് ദുരന്തമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ജിബൂട്ടിയിലേക്ക് കൊണ്ടുപോകാനെത്തിച്ച ക്ലോറിന്‍ ടാങ്കില്‍നിന്നാണ് ചോര്‍ച്ച ഉണ്ടായത്.
വിഞ്ചില്‍നിന്ന് കപ്പലിന്റെ ഡെക്കിലേക്കാണ് ടാങ്ക് മറിഞ്ഞത്. തുടര്‍ന്ന് മഞ്ഞ വാതകം ആകാശത്തേക്ക് ഉയര്‍ന്നപ്പോള്‍ ആളുകള്‍ പരക്കം പാഞ്ഞു.
കൂടുതല്‍ പേരേയും ചൊവ്വാഴ്ച തന്നെ ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. ജലശുദ്ധീകരണത്തിന് വ്യാപകമായി ഉപയോഗിക്കുന്ന ക്ലോറിന്‍ ശ്വസിച്ചാല്‍ അത് ഹൈഡ്രോളിക് ആസിഡായി മാറുമെന്നും ശ്വാസകോശത്തിനു തകരാറുണ്ടാക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

 

Latest News