കീവ്- ഉക്രൈനില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 18 പേര് കൊല്ലപ്പെടുകയും 59 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മധ്യ ഉക്രൈനിലെ ക്രെമന്‍ചുക്ക് പട്ടണത്തില്‍ തിരക്കേറിയ മാളിലാണ് മിസൈല്‍ പതിച്ചതെന്ന് എമര്‍ജന്‍സി തലവന്‍ അറിയിച്ചു.
ചൊവ്വാഴ്ച റഷ്യന്‍ സൈന്യം നടത്തിയ ആക്രമണത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ വ്യാപക വിമര്‍ശമുയര്‍ന്നു.
ഷോപ്പിംഗിനെത്തിയവരും ജീവനക്കാരുമായി ആയിരത്തിലേറെ പേര് മാളില്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്ന് ഉക്രൈന് പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്കി പറഞ്ഞു. തകര്‍ന്ന മാളില്‍നിന്ന് ഉയര്‍ന്ന കറുത്ത പുക വളരെ ദൂരെ നിന്നും കാണാമായിരുന്നു.
ഉക്രൈന്റെ അഭ്യര്‍ഥന പ്രകാരം യു.എന്‍ രക്ഷാസമതിയുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഉക്രൈന്റെ പ്രകോപനത്തിനുള്ള മറുപടിയെന്നാണ് റഷ്യന്‍ അധികൃതര്‍ മിസൈല്‍ ആക്രമണത്തെ ന്യായീകരിക്കുന്നത്.