Sorry, you need to enable JavaScript to visit this website.

ടീസ്റ്റക്കെതിരെ വ്യാജ രേഖ ചമച്ചതിന് കേസ്, സഞ്ജീവ് ഭട്ടും പ്രതി

അഹമ്മദാബാദ്- ഗുജറാത്ത് എ.ടി.എസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെതിരെ വ്യാജരേഖ ചമച്ചതിന് കേസ്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് മുമ്പിലും കമ്മിഷന് മുമ്പിലും തെറ്റായ വിവരങ്ങള്‍ നല്‍കി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ടീസ്റ്റയെ മുംബൈ സാന്താക്രൂസ് പോലീസ് സ്‌റ്റേഷനിലെത്തിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി ഗുജറാത്തിലേക്ക് കൊണ്ടുപോകും. 2002 ലെ ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെയുള്ള ഹരജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. സുപ്രീം കോടതി വിധിയിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് ടീസ്റ്റ അടക്കമുള്ളവര്‍ക്കെതിരെ പുതിയ എഫ്.ഐ.ആര്‍ ഗുജറാത്ത് എ.ടി.എസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ചില സന്നദ്ധസംഘടനകളും മറ്റു ചില വ്യക്തികളും ചേര്‍ന്ന് വ്യാജരേഖകള്‍ ഉണ്ടാക്കിയാണ് ഈ കേസ് കൊണ്ടു വന്നത് എന്നാണ് എഫ്.ഐ.ആര്‍്.

ഗുജറാത്തിലുണ്ടായിരുന്ന മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനും മലയാളിയുമായ ആര്‍.ബി. ശ്രീകുമാറിനെ കസ്റ്റഡിയില്‍ എടുത്ത് െ്രെകംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനെതിയും സമാനമായ കുറ്റങ്ങളാണ്. ചോദ്യം ചെയ്യല്‍ തുടരുകയാണ്. മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനും നിലവില്‍ തടവില്‍ കഴിയുന്നയാളുമായ സഞ്ജീവ് ഭട്ടിനെതിരേയും കേസെടുത്തിട്ടുണ്ട്.

 

Latest News