Sorry, you need to enable JavaScript to visit this website.

കാലാവധിക്കിടെ വാടക ഉയര്‍ത്താന്‍ കഴിയില്ല

റിയാദ് - വാടക കരാര്‍ കാലാവധിക്കിടെ വാടക ഉയര്‍ത്താന്‍ കഴിയില്ലെന്ന ഈജാര്‍ നെറ്റ്‌വര്‍ക്ക് വ്യക്തമാക്കി. കരാര്‍ കാലാവധി അവസാനിച്ച ശേഷം പുതിയ കരാറില്‍ കെട്ടിട ഉടമക്ക് വാടക ഉയര്‍ത്താവുന്നതാണ്. പുതിയ കരാറില്‍ കെട്ടിട ഉടമയും വാടകക്കാരനും ഒപ്പുവെക്കുകയും കരാര്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. വാടക കരാറുകള്‍ ഓണ്‍ലൈന്‍ വഴി ഈജാര്‍ നെറ്റ്‌വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണ്. ഈജാര്‍ നെറ്റ്‌വര്‍ക്കിന് പുറത്ത് രജിസ്റ്റര്‍ ചെയ്യുന്ന വാടക കരാറുകള്‍ക്ക് നിയമസാധുതയുണ്ടാകില്ല. പേപ്പറുകളില്‍ തയാറാക്കുന്ന വാടക കരാര്‍ ഈജാര്‍ നെറ്റ്‌വര്‍ക്ക് അധികാര പരിധിയില്‍ വരില്ല.
ഈജാര്‍ നെറ്റ്‌വര്‍ക്ക് അംഗീകാരമുള്ള റിയല്‍ എസ്റ്റേറ്റ് മധ്യവര്‍ത്തി വഴി കെട്ടിട ഉടമക്ക് വാടക കരാര്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കാലാവധി അവസാനിച്ച് കരാര്‍ പുതുക്കുമ്പോള്‍ പുതിയ കരാറായാണ് പരിഗണിക്കപ്പെടുക. പുതിയ പാര്‍പ്പിട വാടക കരാര്‍ ഈജാര്‍ നെറ്റ്‌വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്യാനും പുതുക്കുന്ന കരാര്‍ രജിസ്റ്റര്‍ ചെയ്യാനും ഓരോ വര്‍ഷത്തിനും 125 റിയാലാണ് ഫീസ്. വാണിജ്യ വാടക കരാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യ വര്‍ഷത്തിന് 200 റിയാലും അധിക വര്‍ഷത്തിന് 400 റിയാലും വീതമാണ് ഫീസ് നല്‍കേണ്ടത്. കെട്ടിട ഉടമയാണ് ഫീസ് വഹിക്കേണ്ടത്. രജിസ്റ്റര്‍ ചെയ്ത ശേഷം വാടക കരാര്‍ റദ്ദാക്കുന്ന പക്ഷം ഫീസ് തിരികെ ലഭിക്കില്ലെന്നും ഈജാര്‍ നെറ്റ്‌വര്‍ക്ക് പറഞ്ഞു.

 

Latest News