ദിണ്ടിഗല്‍- തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ വാഹനപകടത്തില്‍ മലപ്പുറം വാഴയൂര്‍ സ്വദേശികളായ കുടുംബത്തിലെ നാലു പേര്‍ കൊല്ലപ്പെട്ടു. വാഴയൂര്‍ പഞ്ചായത്ത് അഴിഞ്ഞിലം ജുമാ മസ്ജിദിന് സമീപം കളത്തില്‍ തൊടി അബ്ദുല്‍ റഷിദ് (42) ഭാര്യ റസീന (35) മക്കള്‍ ലാമിയ (13) ബാസില്‍ (12) എന്നിവരാണ് മരണപ്പെട്ടത്. ഇവരോടൊപ്പമുണ്ടായിരുന്ന ആദില്‍, ഫായിസ് എന്നീ രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച കാര്‍ ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം. തമിഴ്‌നാട് തേനി ബത്ത്‌ലഗുണ്ടില്‍ ഇന്നു പുലര്‍ച്ചെ കൊടയ്ക്കാനാലില്‍നിന്നും ചെന്നൈയിലേക്ക് പോകവേ ആണ് അപകടം. പരിക്കേറ്റ കുട്ടികളെ തേനി മെഡിക്കല്‍ കോളേജില്‍ നിന്നും പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം മധുരൈ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഇവരുടെ ബന്ധുക്കല്‍ ദിണ്ടിഗലിലേകക് തിരിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച് ഖബടക്കും.