മുംബൈ- മന്ത്രി എക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിമത എം.എല്‍.എമാര്‍ ശിവസേന ബാലാസാഹെബ് എന്ന പേരു സ്വീകരിച്ചു. ഈ പേരില്‍ പുതിയ ഗ്രൂപ്പ് രൂപീകരിച്ചിരിക്കയാണെന്ന് വിമത എം.എല്‍.എയും മുന്‍ ആഭ്യന്തര സഹമന്ത്രിയുമായ ദീപക് കെസാര്‍കര്‍ പറഞ്ഞു.
മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവി വിളിക്കാന്‍ തീരുമാനിച്ചിരിക്കയാണ് വിമതരുടെ പുതിയ നീക്കം. ശിവസേന നേതൃത്വം നല്‍കുന്ന മഹാ വികാസ് അഘാഡി സര്‍ക്കാരിനെതിരെ രംഗത്തുവന്ന 38 എം.എല്‍.എമാര്‍ അസമിലെ ഗുവാഹത്തിയില്‍ തന്നെയാണുള്ളത്.
മുംബൈയില്‍ വിമത എം.എല്‍.എമാരുടെ ഓഫീസുകളും മറ്റും ആക്രമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പൂനെയില്‍ ശനിയാഴ്ച തനാജി സാവന്ത് എം.എല്‍.എയുടെ ഓഫീസ് ആക്രമിച്ചു.