ബ്രാടിസ്ലാവ- ശസ്ത്രക്രിയയില്‍ കണ്ണ് മാറി നീക്കം ചെയ്തതിനെ തുടര്‍ന്ന് ഒരാള്‍ അന്ധനായി. സ്‌ലോവാക്യയിലെ പ്രധാന ആശുപത്രിയിലാണ് സംഭവം.
കേടുപാട് പറ്റിയ കണ്ണാണെന്ന ധാരണയില്‍ ഡോക്ടര്‍ കാഴ്ചയുള്ള കണ്ണിന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. അബദ്ധം സംഭവിച്ച ഡോക്ടര്‍ ഇതിനുശേഷം രോഗികളുമായി ഇടപെടുന്നില്ലെന്ന് ബ്രാടിസ്‌ലാവ യൂനിവേഴ്‌സറ്റി ഹോസ്പിറ്റല്‍ വക്താവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വൈദ്യശാസ്ത്രപരവും മാനസികവുമായ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് രോഗിക്കും കുടുംബത്തിനും ആശുപത്രി അധികൃതര്‍ പൂര്‍ണ സഹകരണം നല്‍കുന്നുണ്ട്. സംഭവത്തെ കുറിച്ച് രാജ്യത്തെ ആരോഗ്യ മേല്‍നോട്ട അതോറിറ്റി അന്വേഷണം ആരംഭിച്ചു.