കാണ്‍പൂര്‍- ട്രെയിന്‍ ഓടിക്കുന്നതിനിടെ ലോക്കോ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു. ഉത്തര്‍പ്രദേശില്‍ പ്രതാപ്ഗഢ്- കാണ്‍പുര്‍ റൂട്ടില്‍ ട്രെയിന്‍ ഓടിക്കുന്നതിനിടെയാണ് ലോക്കോ പൈലറ്റായ ഹരിശ്ചന്ദ്ര ശര്‍മ (45) കുഴഞ്ഞുവീണു മരിച്ചത്.
കാണ്‍പൂരിലേക്കുള്ള യാത്രാ മധ്യേ ഗൗരിഗന്‍ജ് റെയില്‍വേ സ്റ്റേഷനു സമീപം ഡ്രൈവര്‍ക്കു ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. അസിസ്റ്റന്റ് പൈലറ്റ് ഉടനെ തന്നെ ട്രെയിന്‍ നിര്‍ത്തി. ആംബുലന്‍സ് വിളിച്ച് ശര്‍മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.