ഗുവാഹത്തി- മൂന്ന് ശിവസേന എം.എല്‍.എമാര്‍ കൂടി മന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നേതൃത്വം നല്‍കുന്ന വിമത ക്യമ്പിലേക്ക് മാറി. ശിവസേന എം.എല്‍.എമാര്‍ താമസിക്കുന്ന ഹോട്ടലിനു പുറത്ത് തൃണമൂല്‍ കോണ്‍ഗ്രസ് അസം ഘടകം പ്രതിഷേധ ധര്‍ണ നടത്തി.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറേയും രണ്ടാമനായ മുതിര്‍ന്ന മന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും തമ്മിലുള്ള തര്‍ക്കം പാര്‍ട്ടിയുടെ നിയന്ത്രണം പിടിക്കുന്നതിനുള്ള പോരാട്ടമായി തുടരുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഏത് ഉന്നത പദവിയും ത്യജിക്കാന്‍ തയാറാണെന്ന് ഉദ്ദവ് താക്കറെ കഴിഞ്ഞ ദിവസം വ്യക്തമാക്കി.
സഖ്യമുണ്ടാക്കിയ എന്‍.സി.പിക്കോ കോണ്‍ഗ്രസിനോ അല്ല തന്നില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നതെന്നും സ്വന്തം ആളുള്‍ക്കാണെന്നും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ഉദ്ദവ് താക്കറെ ഫേസ്ബുക്കിലുടെ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു.