ശ്രീനഗര്‍- ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയെ മാറ്റി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയെ നിയമിച്ചേക്കുമെന്ന് സൂചന. കേന്ദ്രഭരണപ്രദേശത്ത് വര്‍ഷാവസാനത്തിന് മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറെടുക്കുകയാണ്.
ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്ത്, അടുത്തിടെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നഖ്‌വിയെ മത്സരിപ്പിക്കേണ്ടതില്ലെന്ന് ബിജെപി തീരുമാനിച്ചിരുന്നു.
ഗവണ്‍മെന്റിലും പാര്‍ട്ടിയിലുമുള്ള വിപുലമായ അനുഭവസമ്പത്തും ജമ്മു കശ്മീരില്‍ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന വാഗ്ദാനം പാലിക്കുന്നതില്‍ കേന്ദ്രം ഗൌരവത്തിലാണെന്ന ശരിയായ സന്ദേശം കശ്മീര്‍ താഴ്‌വരയില്‍ നല്‍കുന്നതിന് വേണ്ടിയാണ് നഖ് വിയെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങളില്‍നിന്ന് അറിവായി.
ലഫ്റ്റനന്റ് ഗവര്‍ണറായി ചുമതലയേറ്റ ശേഷം നഖ്‌വി ജമ്മു കശ്മീര്‍ ഭരണത്തില്‍ ഉന്നത തലത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും വൃത്തങ്ങള്‍ അറിയിച്ചു.