മുംബൈ- മുസ്ലിം സ്ത്രീകളെ ലേലത്തിനുവെച്ച ബുള്ളി ബായ് ആപ്പ് കേസിലെ പ്രതികളായ ഔംകാരേശ്വര്‍ താക്കൂര്‍, നീരജ് ബിഷ്‌ണോയ്, നീരജ് സിംഗ് എന്നിവര്‍ക്ക് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു.
50,000 രൂപ കെട്ടിവെക്കാനും ആള്‍ ജാമ്യത്തിനും ഉത്തരവിട്ട കോടതി പ്രതികളോട് മാസത്തിലൊരിക്കല്‍ സൈബര്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൈബര്‍ പോലീസാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ജാമ്യവ്യവസ്ഥകള്‍ പൂര്‍ത്തിയാക്കാന്‍ കോടതി എട്ട് ആഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ടെന്ന് അഭിഭാഷകന്‍ ശിവം ദേശ്മുഖ് പറഞ്ഞു.
കഴിഞ്ഞ ഏപ്രിലില്‍ മജിസ്‌ട്രേറ്റ് കോടതി താക്കൂറിന്റെയും ബിഷ്‌ണോയിയുടെയും ജാമ്യം നിരസിച്ചപ്പോള്‍ മറ്റ് മൂന്ന് പ്രതികളായ വിശാല്‍ ഝാ, മായങ്ക് റാവത്ത്, ശ്വേത സിംഗ് എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.