ലഖ്‌നൗ- ഓടുന്ന കാറുകള്‍ക്ക് മുകളില്‍ വിവാഹാഘോഷം നടത്തിയ കേസില്‍ ദമ്പതികള്‍ക്ക് 2.02 ലക്ഷം രൂപ പിഴ. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് സംഭവം. വിവാഹാഘോഷം കൂടുതല്‍ മോടി പിടിപ്പിക്കാനായി വരനും കൂട്ടുകാരും ഓടുന്ന കാറുകളുടെ മുകളില്‍ ഇരുന്ന് യാത്ര ചെയ്യുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
തുടര്‍ന്ന് വീഡിയോ ശ്രദ്ധയില്‍പെട്ട പോലീസ് ഇവര്‍ക്ക് 2.02 ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു. ഔഡി എ3, എ4, എ6, ജഗ്വാര്‍ എക്‌സ്എഫ്, മഹീന്ദ്ര സ്‌കോര്‍പിയോ തുടങ്ങി 9 വാഹനങ്ങളിലാണ് അഭ്യാസം കാണിച്ചതെന്ന് പോലീസ് പറയുന്നു. ഹൈവേയിലൂടെ പോയ മറ്റൊരു യാത്രക്കാരനാണ് വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. വിഡിയോ തെളിവായി സ്വീകരിച്ചാണ് പോലീസ് പിഴ ചുമത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്ന ഇത്തരം നിയമലംഘന വിഡിയോകള്‍ തെളിവായി സ്വീകരിച്ച് ഇതിനുമുമ്പും പോലീസ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.