ചിന്ദ്വാര- മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ മദ്യവില്‍പ്പനശാലയ്ക്ക് പുറത്ത് കാവി പതാക കണ്ടതില്‍ തനിക്ക് സങ്കടവും ലജ്ജയുമുണ്ടെന്ന് ബി.ജെ.പി നേതാവ് ഉമാഭാരതി. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഉമാ ഭാരതി പതാക കണ്ടതിനെ തുടര്‍ന്ന് കാറില്‍ നിന്ന് ഇറങ്ങി. പതാക പോലീസ് നീക്കം ചെയ്തതിന് ശേഷമാണ് അവര്‍ അവിടെനിന്ന് പോയത്. നടപടിയെടുക്കാന്‍ പോലീസിനോടും ഭരണകൂടത്തോടും ആവശ്യപ്പെട്ടതായി ഉമാ ഭാരതി ട്വീറ്റ് ചെയ്തു.
മദ്യഷാപ്പുകള്‍ക്കുനേരെ കല്ലും ചാണകവുമെറിഞ്ഞ് ഉമാ ഭാരതി നേരത്തെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ചാണ് അവര്‍ മദ്യഷാപ്പിനുനേരെ ചാണകം എറഞ്ഞിരുന്നത്.