ദുബായ്- യു.എ.ഇയില്‍ വേനല്‍മഴ അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. വേനലില്‍ എല്ലാ ആഴ്ചയും രണ്ടോ മൂന്നോ ദിവസം മഴയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടു ദിവസമായി 50 ഡിഗ്രി സെല്‍ഷ്യസിലാണ് രാജ്യത്തെ താപനില.
ഇന്ത്യയില്‍നിന്നുള്ള മണ്‍സൂണ്‍ ന്യൂനമര്‍ദമാണ് വേനല്‍മഴക്ക് കാരണമെന്നും ദേശീയ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു.