Sorry, you need to enable JavaScript to visit this website.

ബിഹാറില്‍ മിന്നലേറ്റ് 17 മരണം

പട്‌ന- ബിഹാറിലെ എട്ട് ജില്ലകളില്‍ മിന്നലേറ്റ് 17 മരണം. ശക്തമായ ഇടിമിന്നലേറ്റ് ഒഡിഷയില്‍ നാലുപേരും മരിച്ചു. ശനിയാഴ്ച രാത്രി മുതല്‍ തുടരുന്ന കനത്ത മഴയില്‍ ബിഹാറില്‍ വലിയ നാശനഷ്ടമാണുണ്ടായത്.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചു. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി, സഹായധനം എത്രയും വേഗം കൈമാറണമെന്ന് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.
കനത്ത മഴയിലും കാറ്റിലും ബിഹാറില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടു. നിരവധി മരങ്ങള്‍ കടപുഴകിവീണു. പലയിടത്തും വൈദ്യുതിബന്ധം തടസ്സപ്പെട്ടു, ജനജീവിതം ദുസ്സഹമായി.
 

Latest News