ന്യൂദല്‍ഹി- ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്, ഗുവാഹത്തി, തെലങ്കാന ഹൈക്കോടതികള്‍ക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു.
ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വിപിന്‍ സംഘിയെ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായി നിയമിച്ചു. ബോംബെ ഹൈക്കോടതി ജഡ്ജിമാരായ അംജദ് എ. സെയ്ദ്, എസ്.എസ്. ഷിന്‍ഡെ എന്നിവരെ യഥാക്രമം ഹിമാചല്‍ പ്രദേശ് ചീഫ് ജസ്റ്റിസായും രാജസ്ഥാന് ചീഫ് ജസ്റ്റിസായും നിയമിച്ചു.
ഗുജറാത്ത് ഹൈക്കോടതി ജഡ്ജി രശ്മിന് മന്ഹര്ഭായ് ഛായയെ ഗുവാഹത്തി ചീഫ് ജസ്റ്റിസായി നിയമിച്ചു. തെലങ്കാന ഹൈക്കോടതി ജഡ്ജി ഉജ്ജല്‍ ഭുയാനെ തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു.
ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍ വിരമിച്ചതിന് ശേഷം ദല്‍ഹി ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസില്ല.