ന്യൂദല്‍ഹി- ഹിജാബ് നിരോധം ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാര്‍ഥിനികള്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതിയില്‍ അനിശ്ചിതത്വത്തില്‍ തുടരുന്നു. മറ്റുള്ളവര്‍ക്ക് ദോഷം വരുത്താതെ ഒരു പെണ്‍കുട്ടി ഇഷ്്ടമുള്ള വസ്ത്രം ധരിക്കുന്നതില്‍ സ്റ്റേറ്റിന് ഇടപെടാമോ എന്ന സുപ്രധാന ചോദ്യമാണ് ഹരജിയില്‍ ഉന്നയിക്കുന്നത്.
അടിയന്തരവാദം കേള്‍ക്കലിനായി മാര്‍ച്ചിലും ഏപ്രിലിലും കേസ് കോടതിയുടെ പരിഗണനയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും അപ്പീലുകള്‍ പിന്നീട് കേള്‍ക്കാന്‍ മാറ്റിവെക്കുകയാണ് കോടതി ചെയ്തത്. ഫെബ്രുവരിയില്‍ ഹരജി സമര്‍പ്പിച്ച വേളയില്‍ ഉചിതമായ സമയത്ത് വാദംകേള്‍ക്കുമെന്നായിരുന്നു കോടതിയുടെ പ്രതികരണം. എന്നാല്‍ ഇതുവരെ വാദം കേട്ടില്ല.