ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലൗ എന്ന സിനിമയ്‌ക്കെതിരെ വീണ്ടും സുപ്രീം കോടതിയിൽ പരാതി. ഈ ഗാനവും പാട്ടിലെ രംഗങ്ങളും പ്രേക്ഷകരുടെ മനം കവർന്നിരിക്കാം. എന്നാൽ ആ രംഗങ്ങളിൽ കണ്ണിറക്കുന്നത് ഇസ്‌ലാം മതത്തിൽ വിലക്കിയിട്ടുള്ളതാണെന്ന് അപേക്ഷയിൽ പറയുന്നു. ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന ഗാനത്തിലെ കണ്ണിറക്കുന്ന രംഗങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നുവഎന്ന് കാണിച്ച് ഹൈദരാബാദ് സ്വദേശികളായ മുഖീത് ഖാൻ, സഹീർ ഉദ്ദീൻ അലി ഖാൻ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. വികാരങ്ങളെ വ്രണപ്പെപെടുത്തുന്നഈ ഗാനം നീക്കണമെന്നാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ചിത്രത്തിലെ നായിക പ്രിയ പ്രകാശ് വാര്യർ സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന ഹർജിയിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് ഇരുവരും ഈ ആവശ്യം ഉന്നയിച്ചത്. ചിത്രത്തിലെ ഗാനരംഗങ്ങൾ യൂട്യൂബിൽ നിന്ന് നീക്കാൻ നിർദേശിക്കണമെന്നും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തടയണമെന്നും അപേക്ഷയിലുണ്ട്.