Sorry, you need to enable JavaScript to visit this website.

വൈഫൈ വില്‍ക്കുന്ന ബംഗാളികള്‍;  ജിദ്ദ എയര്‍പോര്‍ട്ട് വിഡിയോ

ജിദ്ദ ജിദ്ദ എയർപോർട്ടിൽ വൈഫൈ വിൽക്കുന്നത് ബംഗാളികൾ. ദൽഹിയിൽനിന്ന് ഈജിപ്തിലെ അലക്‌സാണ്ട്രിയയിലേക്കുള്ള യാത്രാമധ്യേ ജിദ്ദയിൽ ഇറങ്ങിയ വരുൺ വാഗഷ് എന്ന ലോക സഞ്ചാരിക്കാണ് ഈ അനുഭവം ഉണ്ടായത്. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലായ മൗണ്ടൻ ട്രക്കറിലൂടെയാണ് ദുരനുഭവം പങ്കുവെച്ചത്.
ടിക്കറ്റ് നിരക്കിലെ കുറവ് കണക്കിലെടുത്താണ് നാല് മണിക്കൂറോളം ജിദ്ദയിൽ താമസമുള്ള സൗദി എയർലൈൻസ് വിമാനം തെരഞ്ഞെടുത്തത്.
സൗജന്യ കുടിവെള്ളമോ വൈഫൈയോ ഇല്ലാത്ത തിരക്കേറിയ ജിദ്ദ എയർപോർട്ടിനെ കുറിച്ചുള്ള പരാതികളാണ് വിഡിയോയയിൽ ഉന്നയിക്കുന്നത്. തന്റെ സ്വന്തം മൊബൈൽ കണക്്ഷനിൽനിന്ന് വൈഫൈ വിൽക്കാൻ ശ്രമിക്കുന്ന ബംഗാളിയേയും യാത്രക്കാരൻ പരിചയപ്പെടുത്തുന്നു.

Latest News