പട്‌ന-അഗ്‌നിപഥിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ നടന്ന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ബിഹാര്‍ സ്വദേശിയായ റെയില്‍വേ യാത്രികനാണ് മരിച്ചത്. പ്രതിഷേധക്കാര്‍ തീയിട്ട ട്രെയിനിലെ പുക ശ്വസിച്ച് കുഴഞ്ഞു വീഴുകയായിരുന്നു ഇദ്ദേഹം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബിഹാറിലെ ലഖിസരായിലായിരുന്നു സംഭവം. വിവിധ സ്ഥലങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ബിഹാറില്‍ ഇതുവരെ 507 പേരും യു പിയില്‍ 260 പേരുമാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു.
ബിഹാറില്‍ ഇന്നും സംഘര്‍ഷം തുടരുകയാണ്. തെഹ്തയില്‍ വാഹനങ്ങള്‍ കത്തിക്കുകയും നിരവധി വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്യുന്നുണ്ട്.അഗ്‌നിപഥുമായി മുന്നോട്ട് പോകാന്‍ സേനകളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. വ്യോമസേന നടപടികള്‍ വെള്ളിയാഴ്ച തുടങ്ങും. റിക്രൂട്ട് ചെയ്യുന്നവരുടെ സംഖ്യ ഉയര്‍ത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.