തിരുവനന്തപുരം- സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ എടുക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടികളാരംഭിച്ചു. വിവിധ ട്യൂഷൻ സെന്ററുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ഏഴ് അധ്യാപകർ പിടിയിലായി. ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇത് സംബന്ധിച്ച കൂടുതൽ പരിശോധനകൾ വിജിലൻസിന്റെ സഹായത്തോടെ നടത്തുമെന്ന് മന്ത്രി വി. ശിവൻ കുട്ടി വ്യക്തമാക്കി.