കൊച്ചി- അശ്ലീലദൃശ്യം നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചെന്ന മുന്‍ ജീവനക്കാരിയുടെ പരാതിയില്‍ ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പോലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. പട്ടികജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരമാണ് അറസ്റ്റ്.
ഇന്ന് രാവിലെ എട്ടുമണിയോടെ ചേരാനെല്ലൂരിലെ വീട്ടില്‍ വച്ചാണ് നന്ദകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. അതിന് പിന്നാലെ കലൂര്‍ ദേശാഭിമാനി റോഡിലെ നന്ദകുമാറിന്റെ ഓഫീസിലും പോലീസ് പരിശോധന നടത്തി. ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. അശ്ലീലദൃശ്യം നിര്‍മ്മിക്കാന്‍ കൂട്ടുനില്‍ക്കാത്തതിനെ തുടര്‍ന്ന് നന്ദകുമാര്‍ മാനസികമായി പീഡിപ്പിച്ചതായും തുടര്‍ന്ന് സ്ഥാപനം വിടുകയായിരുന്നെന്നും കാക്കനാട് സ്വദേശിയായ യുവതി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. നേരത്തെ മന്ത്രി വീണാ ജോര്‍ജിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് െ്രെകം നന്ദകുമാറിനെ കാക്കനാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു