ന്യൂദൽഹി- നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാവാനുള്ള സമയം നീട്ടിനൽകണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അംഗീകരിച്ചു. മൂന്ന് ദിവസത്തെ തുടർച്ചയായ ചോദ്യം ചെയ്യലിന് ശേഷം വെള്ളിയാഴ്ച ഹാജരാകാനായിരുന്നു രാഹുലിന് നോട്ടീസ് നൽകിയിരുന്നത്. അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ കൂടെ നിൽക്കണമെന്ന് കാണിച്ച് രാഹുൽ ഇ.ഡിക്ക് കത്തയക്കുയായിരുന്നു. ചോദ്യം ചെയ്യൽ തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം. ഇ.ഡി.ഇത് അംഗീകരിച്ചു.
കഴിഞ്ഞ മൂന്ന് ദിവസം മുപ്പത് മണിക്കൂറിലേറെ സമയം രാഹുലിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. അസുഖബാധിതയായതിനെ തുടർന്ന് സോണിയ ഗാന്ധി oൽഹിയിലെ ഗംഗറാം ആശുപത്രിയിൽ കഴിയുന്നതിൽ വ്യാഴാഴ്ച ചോദ്യം ചെയ്യലിൽ നിന്ന് രാഹുലിനെ ഒഴിവാക്കിയിരുന്നു.
കോവിഡാനന്തര പ്രശ്‌നങ്ങളെ തുടർന്ന് ഞായറാഴ്ചയാണ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂൺ രണ്ടിനാണ് സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കേസിൽ ചോദ്യം ചെയ്യലിനായി സോണിയയേയും വിളിപ്പിച്ചിട്ടുണ്ടെങ്കിൽ അസുഖത്തെ തുടർന്ന് ഇഡി അവർക്ക് സമയം നീട്ടി നൽകിയിട്ടുണ്ട്.