തലശ്ശേരി- ബൈക്കില്‍ പോകുകയായിരുന്ന ഇറച്ചി വില്പന കട ഉടമയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജീവപര്യന്തം തടവിനും അര ലക്ഷം രൂപ പിഴയടക്കാനും തലശ്ശേരി രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. ഷൈന്‍ വിധിച്ചു.പ്രതി പയ്യന്നൂര്‍ പിലാത്തറ അറക്കില്‍ താഴത്തെ പുരയില്‍ ടി.പി.ശിവാനന്ദന് എന്ന പ്രകാശനെ(49)യാണ് കോടതി ശിക്ഷിച്ചത്. മാനന്തവാടി കാട്ടിക്കുളത്തെ എടവെട്ടേന് നാസറിനെ (36) യാണ് പ്രതി കുത്തി കൊല്ലപ്പെടുത്തിയത.് പ്രതി കുറ്റക്കാരനാണെന്ന് ചൊവ്വാഴ്ച കോടതി കണ്ടെത്തിയിരുന്നു.
സംഭവത്തിന് ശേഷം അറസ്റ്റിലായ പ്രതി അഞ്ച് വര്‍ഷം റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു. ഈ കാലയളവ് ശിക്ഷാ കാലാവധിയില്‍നിന്ന് ഇളവ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു. പ്രതി പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുവഭിക്കണം.
2006 ജനുവരി എട്ടിന് ഉച്ചക്ക് രണ്ടരയോടെ കൊട്ടിയൂര്‍ ക്ഷേത്രത്തിന് അടുത്ത് വെച്ചാണ് കൊല നടന്നത്.നാസര്‍ ചുങ്കക്കുന്നിലെ ഇറച്ചിക്കടയില്‍ നിന്നും മോട്ടോര്‍ ബൈക്കില്‍ മാനന്തവാടിയിലേക്ക് പോകവെ പ്രതി ബൈക്ക് തടഞ്ഞ് നിര്‍ത്തി അരയില്‍ കരുതിയ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതിയായ ശിവാനന്ദന്റെ ഭാര്യയുമായി കൊല്ലപ്പെട്ട നാസറിന് അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലയില്‍ കാലാശിച്ചത്.പ്രതി ഭാര്യയുമായി ഇവിടെ വാടകമുറിയിലാണ് താമസിച്ചിരുന്നത്.
നാസറിന്‍രെ കടയില്‍ ജോലി ചെയ്തിരുന്ന കൊയിലേരി പയ്യം പള്ളി ചീരാംകുഴിയില്‍ ജോസിന്റെ പരാതി പ്രകാരമാണ് പോലീസ് പ്രഥമവിവരം രേഖപ്പെടുത്തിയത്. കൊട്ടിയൂര്‍ അമ്പായത്തോട്ടിലെ രാധാമണി, രുഗ്മിണി ,കെ.സുനില്‍കുമാര്‍, ടി.പി.ഗോപിനാഥന്, വി.ചന്ദ്രശേഖരന്, വില്ലേജ് ഓഫീസര്‍ എ.സി .അരുണ്‍, സംഭവസമയം മട്ടന്നൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആയിരുന്ന രാജന് തട്ടില്‍ ഫോറന്‍സിക് സര്ജന് ഡോ.എസ്.ഗോപാലകൃഷ്ണപിള്ള ,ഡോ.വി.രാമചന്ദ്രന് ,കോടതി ക്ലാര്‍ക്ക് പി.ജനാര്ദ്ദനന്, സി.ഐ.പി.തമ്പാന് തുടങ്ങിയവരാണ് പ്രോസിക്യൂഷന് സാക്ഷികള്‍ പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഡിസ്ട്രിക് ഗവ. പ്ലീഡര്‍ അഡ്വ.കെ.പി. ബിനീഷയാണ് ഹാജരായത്.