ന്യൂദല്‍ഹി- ഫൈവ് ജി സ്‌പെക്ട്രവും 72097.85 റേഡിയോവും ലേലം ചെയ്യാനുള്ള ചട്ടങ്ങള്‍ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. മെഷീന്‍ കമ്യൂണിക്കേഷന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയവക്കായി സ്വകാര്യ കാപ്റ്റീവ് നെറ്റ് വര്‍ക്കുകള്‍ അനുവദിക്കാനും കാബിനറ്റ് തീരുമാനിച്ചു.
പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും 5 ജി സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സ്‌പെക്ട്രം ലേലം ചെയ്യുന്നതിനായി ടെലിക്കമ്യൂണിക്കേഷന്‍സ് വകുപ്പിന്റെ നിര്‍ദേശമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് അംഗീകരിച്ചത്.