Sorry, you need to enable JavaScript to visit this website.

സിബിഎസ്ഇ ചോദ്യചോര്‍ച്ച: ഹിമാചലില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

ന്യൂദല്‍ഹി- സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് വാര്‍ഷിക പരീക്ഷയുടെ ഇക്കണൊമിക്‌സ് ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസില്‍ നിര്‍ണായക  വഴിത്തിരിവ്. ഈ കേസുമായി ബന്ധപ്പെട്ട് അധ്യാപകന്‍ ഉള്‍പ്പെടെ മൂന്ന് പേരെ കൂടി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഒരു ക്ലര്‍ക്കും, മറ്റൊരു ജീവനക്കാരനുമാണ് അറസ്റ്റിലായ മറ്റു രണ്ടു പേര്‍. ഈ ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയത് പകത്തി എഴുതിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഏതു സ്രോതസ്സില്‍ നിന്നാണ് ചോര്‍ന്നതെന്നു സംബന്ധിച്ചു വിശദീകരിക്കാന്‍ ദല്‍ഹി പോലീസ് സ്‌പെഷ്യന്‍ കമ്മീഷണര്‍ ഇന്ന് വൈകുന്നേരം മാധ്യമങ്ങളെ കാണുന്നുണ്ട്.

Latest News