സുല്‍ത്താന്‍ ബത്തേരി- വയനാട്ടിലെ ബത്തേരി അമ്മായിപ്പാലത്ത് 161 കിലോ ഗ്രാം കഞ്ചാവുമായി രണ്ടു പേര് പിടിയില്‍. പിക്കപ് വാനില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ഞായറാഴ്ച രാവിലെ പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് പാലക്കാട് പരദൂര്‍ സ്വദേശി നിസാര്‍(37), മലപ്പുറം കൊണ്ടോട്ടി സ്വദേശി ഷിഹാബുദ്ദീന്(45) എന്നിവരെ അറസ്റ്റുചെയ്തു. വാനില്‍ രഹസ്യ അറയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വാനും ഇതിനൊപ്പമുണ്ടായിരുന്ന കാറും കസ്റ്റഡിയിലെടുത്തു.