വടകര- ഗൃഹപ്രവേശത്തിന് കുവൈത്തിൽ നിന്നെത്തിയ പ്രവാസി അപകടത്തിൽ മരിച്ചു. വടകര മുക്കോല ഭാഗം അങ്ങേത്ത് പരേതനായ മഹമൂദിന്റെ (മുൻഷി ) മകൻ തലശ്ശേരി ഇടയിൽ പീടിക ഫെയ്മസിൽ താമസിക്കുന്ന സ്വദേശി മൻസൂറാ(38)ണ് അപകടത്തെ തുടർന്നു മരണപ്പെട്ടത്. തമിഴ്‌നാട് പൊള്ളാച്ചിക്ക് സമീപം ഷോളയാറിൽ പുഴയിൽ മുങ്ങി മരിക്കുകയുമായിരുന്നു. ഭാര്യ :പെരിങ്ങാടി റെയ്ഹാനിൽ ഫരിഹ മക്കൾ: മിസ്‌ന സറിൻ, സമീൽ (ഇരുവരും വിദ്യാർത്ഥികൾ).സഹോദരങ്ങൾ: അബ്ദുൽ ലത്തീഫ്, മഖ്‌സൂദ്, ജാസ്മിൻ, ജീന. ഖബറടക്കം ഇന്നു വൈകുന്നേരം ഇടയിൽ പീടിക വെള്ളാച്ചേരി മസ്ജിദ് ഖബറിസ്ഥാനിൽ.