മോണ്‍, നാഗാലാന്‍ഡ്- കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ ആറ് സിവിലിയന്‍മാരുടെ മരണത്തിന് കാരണമായ ആക്രമണവുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥനും 29 സൈനികരുമുള്‍പ്പെടെ 30 ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥരെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
21 പാരാ എസ്.എഫിലെ ഉദ്യോഗസ്ഥര്‍ 'നടപടിക്രമങ്ങളും നിയമങ്ങളും പാലിക്കാതെ' 'വിവേചനരഹിതവും ആനുപാതികമല്ലാത്തതുമായ വെടിവെപ്പ് നടത്തിയതായി കണ്ടെത്തി. വാഹനത്തിലുണ്ടായിരുന്ന ആറ് പേര്‍ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് നാഗാലാന്‍ഡ് ഡി.ജി.പി ടി. ജോണ്‍ ലോങ്കുമര്‍ ശനിയാഴ്ച കൊഹിമയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 307 (കൊലപാതകശ്രമം), 120 (ബി) (ക്രിമിനല്‍ ഗൂഢാലോചന), 201 (തെളിവ് അപ്രത്യക്ഷമാകല്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.