ലഖ്‌നൗ- നൂപുര്‍ ശര്‍മ്മയുടെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരായ പ്രതിഷേധത്തിനിടെ വെള്ളിയാഴ്ചയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് പോലീസ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്ന് 227 പേരെ അറസ്റ്റ് ചെയ്തു.
അറസ്റ്റിലായവരില്‍ 68 പേരെ പ്രയാഗ്‌രാജിലും 50 പേരെ ഹാഥ്‌റസിലും തടവിലാക്കിയതായി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് പ്രശാന്ത് കുമാര്‍ ശനിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
സഹാറന്‍പൂരില്‍ 48 പേരും അംബേദ്കര്‍ നഗറില്‍ 28 പേരും മൊറാദാബാദില്‍ 25 പേരും ഫിറോസാബാദില്‍ എട്ട് പേരും അറസ്റ്റിലായതായും അദ്ദേഹം പറഞ്ഞു.