Sorry, you need to enable JavaScript to visit this website.

പ്രവാചക നിന്ദ; പ്രതിഷേധക്കാരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു

ന്യൂദൽഹി- മുഹമ്മദ് നബിയെ കുറിച്ച് അധിക്ഷേപകരമായ പരാമർശത്തിൽ പ്രതിഷേധിച്ച് നടത്തിയ സമരം അക്രമാസക്തമായതിന് പിന്നാല ഉത്തർപ്രദേശിൽ വീടുകൾ പോലീസ് ഇടിച്ചുനിരത്തി. ഉത്തർപ്രദേശിലെ സഹറാൻപുരിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടു പ്രതികളുടെ വീടുകൾ തകർത്തു. ഇതിന്റെ വീഡിയോ പുറത്തുവന്നു. സഹരൻപൂരിൽ 64 പേരെ അറസ്റ്റ് ചെയ്തതായി ജില്ലാ പോലീസ് മേധാവി പ്രസ്താവനയിൽ പറഞ്ഞു.
പ്രതികളായ മുസമ്മിൽ, അബ്ദുൾ വാഖിർ എന്നിവരുടെ വീടുകളാണ് പോലീസ് തകർത്തത്. അനധികൃത നിർമാണമാണ് എന്നാരോപിച്ചാണ് പോലീസ് നടപടി. വീടുകളുടെ ഗേറ്റുകളും പുറം ഭിത്തികളും ബുൾഡോസറുകൾ ഉപയോഗിച്ച് തകർക്കുകയായിരുന്നു. 
ജൂൺ മൂന്നിന് നടന്ന പ്രതിഷേധ പ്രകടനടത്തിൽ പങ്കെടുത്ത് കേസിലെ മുഖ്യപ്രതിയായ പ്രാദേശിക നേതാവ് സഫർ ഹയാത്ത് ഹാഷ്മിയുമായി ബന്ധമുള്ള ഒരാളുടെ വീടും പോലീസ് തകർത്തു. സഫർ ഹയാത്ത് ഹാഷ്മിയുടെ അടുത്ത ബന്ധുവായ മുഹമ്മദ് ഇഷ്തിയാഖ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പുതുതായി നിർമിച്ച കെട്ടിടം കാൺപൂർ ഡെവലപ്മെന്റ് അതോറിറ്റി (കെഡിഎ) പൊളിച്ചുനീക്കിയതായി അഡീഷണൽ പോലീസ് കമ്മീഷണർ (ലോ ആൻഡ് ഓർഡർ) ആനന്ദ് പ്രകാശ് തിവാരി പറഞ്ഞു. അക്രമം നടന്ന സ്ഥലത്തുനിന്ന് 3 കിലോമീറ്റർ അകലെ കാൺപൂരിലെ സ്വരൂപ് നഗർ പ്രദേശത്തായിരുന്നു കെട്ടിടം.
അക്രമക്കേസിലെ പ്രധാന പ്രതിയാണ് നിക്ഷേപം നടത്തിയതെന്ന് വിശ്വസിക്കാൻ കാരണങ്ങളുണ്ടെന്നും തിവാരി പറഞ്ഞു, 'മാനദണ്ഡങ്ങളും ചട്ടങ്ങളും' അനുസരിച്ചാണ് പൊളിക്കൽ നടന്നതെന്നും തിവാരി അവകാശപ്പെട്ടു. 


 

Latest News