Sorry, you need to enable JavaScript to visit this website.

എന്തും വിളിച്ചു പറയാനുള്ള ലൈസന്‍സുണ്ടെന്ന് കരുതുന്നവരുടെ അനുഭവം ഓര്‍മയിലുണ്ടാകണമെന്ന് മുഖ്യമന്ത്രി

കോട്ടയം- എന്തും വിളിച്ചു പറയാനുള്ള ലൈസന്‍സ് ഉണ്ടെന്ന് കരുതേണ്ടതില്ലെന്നും അത്തരക്കാരുടെ അനുഭവം ഓര്‍മയുണ്ടാകുമല്ലോ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്തും വിളിച്ച് പറയുന്നവരുടെ പിന്നില്‍ ഏത് കൊലകൊമ്പനായാലും കണ്ടുപിടിക്കും. വിരട്ടാനൊക്കെ നോക്കിയെങ്കിലും അത് കയ്യില്‍ വെച്ചാല്‍ മതിയെന്നും പിണറായി പറഞ്ഞു. 

കേരളത്തില്‍ വര്‍ഗീയ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അതിനെ എതിര്‍ക്കാന്‍ ഇടതുപക്ഷമുണ്ടെന്നും കടുത്ത ജനദ്രോഹ നടപടികള്‍ സ്വീകരിക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയരാനുളള സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഏര്‍പ്പെടുത്തിയത്. എങ്കിലും മുഖ്യമന്ത്രിക്കെതിരെ പരിപാടിയില്‍ കരിങ്കൊടി പ്രതിഷേധം നടന്നു. പോലീസിന്റെ സുരക്ഷാ വലയം ഭേദിച്ച് അകത്തുകടന്ന് കരിങ്കൊടി കാട്ടിയ ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

Latest News