Sorry, you need to enable JavaScript to visit this website.

രാജ്യസഭ തെരഞ്ഞെടുപ്പ്: മഹാരാഷ്ട്രയിൽ മഹാസഖ്യത്തിന് തോൽവി, അജയ് മാക്കൻ തോറ്റു

ന്യൂദൽഹി- ഏറെ നാടകീയതകൾക്ക് ശേഷം രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡിക്കും ഹരിയാനയിൽ കോൺഗ്രസിനും തിരിച്ചടി. മഹാരാഷ്ട്രയിൽ ബി.ജെ.പി മത്സരിപ്പിച്ച മൂന്നു സ്ഥാനാർത്ഥികളും വിജയിച്ചു. ഹരിയാനയിൽ കോൺഗ്രസ് നേതാവ് അജയ് മാക്കനെ ബി.ജെ.പി പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥി കാർത്തികേയ ശർമ തോൽപ്പിച്ചു. മഹാരാഷ്ട്രയിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, അനിൽ ബോന്ദെ, ധനഞ്ജയ് മഹാധിക് എന്നിവരാണ് ബി.ജെ.പി ടിക്കറ്റിൽ വിജയിച്ചത്. ശിവസേനയുടെ സഞ്ജയ് പവാർ പരാജയപ്പെട്ടു. മഹാവികാസ് അഘാഡിയുടെ മൂന്നു എം.എൽ.എമാരുടെ വോട്ട് ചട്ടലംഘനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അസാധുവാക്കി. 
കർണാടകയിൽ ബി.ജെ.പി മൂന്നു സീറ്റിലും കോൺഗ്രസ് ഒരു സീറ്റിലും വിജയിച്ചു. കേന്ദ്രമന്ത്രി നിർമല സീതാരാമൻ, നടൻ ജഗ്ഗേഷ് ലെഹാർ സിംഗ് എന്നിവർ വിജയിച്ചു. കോൺഗ്രസിലെ ജയറാം രമേശും വിജയിച്ചു. ജെ.ഡി.എസ് സ്ഥാനാർത്ഥി തോറ്റു. രാജസ്ഥാനിൽ കോൺഗ്രസ് മൂന്നു സീറ്റിൽ വിജയിച്ചു. രാജ്യസഭയിലേക്ക് ഒഴിവുവന്ന 51 സീറ്റുകളിൽ 41 സീറ്റുകളിലേക്ക് എതിരില്ലാതെ വിവിധ കക്ഷികളിലെ സ്ഥാനാർത്ഥികൾ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 16 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 

Latest News