റാഞ്ചി- ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ ജാർഖണ്ഡിലെ റാഞ്ചിയിൽ പ്രതിഷേധിച്ചവർക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. പോലീസിനെതിരെ കല്ലേറ് നടത്തിയ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ആകാശത്തേക്ക് വെടിവെച്ചിരുന്നു. ബി.ജെ.പി നേതാക്കളായ നുപുർ ശർമ്മയുടെയും നവീൻ കുമാർ ജിൻഡാലിന്റെയും പ്രസ്താവനക്കെതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം നടക്കുകയാണ്.
യുപിയിലെ പ്രയാഗരാജിലും പശ്ചിമ ബംഗാളിലെ ഹൗറയിലും പ്രതിഷേധം അക്രമാസക്തമായി. ദൽഹിയിലും മധ്യപ്രദേശ്, തെലങ്കാന, ഗുജറാത്ത്, ബിഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും പ്രതിഷേധം സമാധാനപരമായിരുന്നു.
റാഞ്ചിയിൽ ശനിയാഴ്ച രാവിലെ 6 വരെയും ഹൗറയിൽ തിങ്കളാഴ്ച രാവിലെ 6 വരെയും ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചിട്ടുണ്ട്.