Sorry, you need to enable JavaScript to visit this website.

കാൺപൂരിൽ ഇ ടി മുഹമ്മദ് ബഷീറിനെ  യു.പി പോലീസ് തടഞ്ഞു, തിരിച്ചയച്ചു

കാൺപൂർ-കാൺപൂർ സംഘർഷത്തിൽ പരിക്കേറ്റവരെ കാണാൻ പോയ മുസ്‌ലിം  ലീഗ് നേതാവും എംപിയുമായ ഇടി മുഹമ്മദ് ബഷീറിനെ ഉത്തർ പ്രദേശ് പോലീസ് തടഞ്ഞു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചെങ്കിലും, പരിക്കേറ്റ ജനങ്ങളെ കാണാൻ പോലീസ് സമ്മതിച്ചില്ലെന്ന് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. ഇതേത്തുടർന്ന് മുഹമ്മദ് ബഷീർ ദൽഹിയിലേക്ക് മടങ്ങി. റെയിൽവേ സ്‌റ്റേഷനിൽ എത്തിയയുടൻ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ഇ ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി. പോലീസ് വാഹനത്തിൽ 35 കിലോമീറ്റർ അകലെ എത്തിച്ചു. രാത്രി നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചെങ്കിലും പോലീസ് വഴങ്ങിയില്ലെന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന് പോലീസ് വേട്ടയാടൽ നേരിട്ടവരെ കാണാനാണ് കാൺപൂരിലെത്തിയത്. യു പി പോലീസിന്റെ ജനാധിപത്യ വിരുദ്ധമായ നടപടിക്കെതിരെ പ്രതിഷേധം തുടരും. പോലീസ് നടപടിക്കെതിരെ ലോക്‌സഭ സ്പീക്കർക്ക് പരാതി നൽകുമെന്നും ഇ ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി. 
 

Latest News