ന്യൂദൽഹി- യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയായി രമ്യ ഹരിദാസ് എം.പിയെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു. 10 ജനറൽ സെക്രട്ടറിമാരിൽ ഒരാളാണ് രമ്യ. 49 സെക്രട്ടറിമാരെയും പുതുതായി നിയോഗിച്ചിട്ടുണ്ട്.
വിദ്യ ബാലകൃഷ്ണൻ സെക്രട്ടറിയായി തുടരും. ചാണ്ടി ഉമ്മനെ ഔട്ട് റീച്ച് സെൽ ചെയർമാനായും തെരഞ്ഞെടുത്തു.