Sorry, you need to enable JavaScript to visit this website.

ഷാ​ജ് കി​ര​ൺ പേടിപ്പിച്ച് തളർത്താൻ ശ്രമിച്ചു; ശബ്ദരേഖ നാളെ പുറത്തുവിടുമെന്ന് സ്വപ്ന സുരേഷ്

പാ​ല​ക്കാ​ട്- കോ​ട​തി​യി​ൽ ന​ൽ​കി​യ ര​ഹ​സ്യ​മൊ​ഴി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഷാ​ജ് കി​ര​ൺ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും ഭീഷണിപ്പെടുത്തിയെന്നും സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷ്. ഷാ​ജ് കി​ര​ൺ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തിയെന്നും കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ ശ്ര​മി​ച്ചുവെന്നും സ്വ​പ്ന ആ​രോ​പി​ച്ചു. പാ​ല​ക്കാ​ട്ട് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

പാ​ല​ക്കാ​ട്ട് എ​ത്തി​യ ഷാ​ജ് കി​ര​ൺ ബു​ധ​നാ​ഴ്ച ഉ​ച്ച മു​ത​ൽ വൈ​കി​ട്ട് വ​രെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ശ​ബ്ദ​മാ​യ നി​കേ​ഷ് കു​മാ​റി​നോ​ട് സം​സാ​രി​ക്ക​ണം. നി​കേ​ഷ് വ​ന്നു കാ​ണും, അ​യാ​ൾ​ക്ക് ത​ന്‍റെ ഫോ​ൺ ന​ൽ​ക​ണ​മെ​ന്നും ഷാ​ജ് കി​ര​ൺ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി​യാ​ൽ കേ​സും യാ​ത്രാ​വി​ല​ക്കും ഒ​ഴി​വാ​ക്കാ​മെ​ന്നും പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ഷാ​ജ് കി​ര​ണു​മാ​യു​ള്ള സം​ഭാ​ഷ​ണ​ത്തി​നി​ടെ സ​രി​ത്തി​നെ പൊ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. സ​രി​ത്തി​നെ പി​ടി​ച്ചു​കൊ​ണ്ടു​പോ​യ​ത് വി​ജി​ല​ൻ​സ് ആ​ണെ​ന്ന് ആ​ദ്യം അ​റി​യി​ച്ച​തും ഷാ​ജ് കി​ര​ൺ ആ​ണ്. ഷാ​ജ് കി​ര​ണു​മാ​യു​ള്ള സം​ഭാ​ഷ​ണ​ത്തി​ന്‍റെ ശ​ബ്ദ​രേ​ഖ​യും മ​റ്റ് തെ​ളി​വു​ക​ളും ഉ​ട​ൻ പു​റ​ത്തു​വി​ടു​മെ​ന്നും സ്വ​പ്ന  പ​റ​ഞ്ഞു.

ഷാജ് കിരൺ അടുത്ത സുഹൃത്താണെന്നും താൻ വിളിച്ചിട്ടു തന്നെയാണ് ഷാജ് കിരൺ പാലക്കാട്ട് വന്നതെന്നും സ്വപ്ന പറഞ്ഞു. തന്നെ മാനസികമായി തളർത്തി കേസ് ഒത്തുതീർപ്പാക്കാനാണ് ഷാജ് ശ്രമിച്ചത്. ഒട്ടേറെ കേസുകൾ തലയിൽ വെച്ചുതരുമെന്നും അറസ്റ്റ് ഉണ്ടാകുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. എല്ലാറ്റിന്റെയും വോയിസ് ക്ലിപ് കയ്യിലുണ്ട്. നാളെ പുറത്തുവിടും. – സ്വപ്ന പറഞ്ഞു.

 

Latest News