മുംബൈ- ഡോളറിനെതിരെ രൂപ തകര്‍ന്നടിഞ്ഞു. 77.81 എന്ന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഡോളറിനെതിരെ രൂപ ഇന്ന് വ്യാപാരം തുടങ്ങിയത്. ആഗോളവിപണിയില്‍ ക്രൂഡോയില്‍ വില ഉയര്‍ന്നതും പണപ്പെരുപ്പവും ഇന്ത്യന്‍ ഓഹരി വിപണിയിലെ തകര്‍ച്ചയുമാണ് തിരിച്ചടിക്കുള്ള കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.
77.79 ആയിരുന്നു ഇതിന് മുമ്പുള്ള ഏറ്റവും കുറഞ്ഞ നിരക്ക്. പിന്നീട് സ്ഥിതി മെച്ചപ്പെടുത്തിയെങ്കിലും 77.78ലാണ് ഡോളറിനെതിരെ രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത്. സൗദി റിയാലുമായുള്ള രൂപയുടെ വിനിമയ മൂല്യം 20.74 ആയും യു.എ.ഇ ദിര്‍ഹവുമായുള്ളത് 21.18 രൂപയായും മാറി.
13 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് എണ്ണവില. ഇന്ത്യന്‍ ഓഹരി വിപണികളിലും നഷ്ടത്തോടെയാണ് വ്യാപാരം നടക്കുന്നത്.