ബംഗളൂരു- രാജ്യസഭാ തിരഞ്ഞെടുപ്പിന് ഒരു ദിവസം ബാക്കി നിൽക്കേ, ജനതാദൾ (സെക്കുലർ) എം.എൽ.എമാരെ ബംഗളൂരുവിലെ ഒരു ഹോട്ടലിലേക്ക് മാറി. 32 പാർട്ടി എം.എൽ.എമാരിൽ 20 പേരെ ഇതിനകം ഹോട്ടലിലേക്ക് മാറ്റിക്കഴിഞ്ഞു, ബാക്കി 12 പേർ ഉടനെ എത്തും. കർണാടകയിൽ നിന്ന് നാല് സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പിൽ ആറ് സ്ഥാനാർത്ഥികളാണുള്ളത്. നാലാമാത്തെ സീറ്റിലേക്ക് വാശിയേറിയ തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന നാല് സീറ്റുകളിലേക്ക് ബി.ജെ.പി മൂന്ന് സ്ഥാനാർത്ഥികളെയും കോൺഗ്രസ് രണ്ട് സ്ഥാനാർത്ഥികളെയും ജനതാദൾ (സെക്കുലർ) ഒരാളെയും നിർത്തി. കോൺഗ്രസിനും ജെ.ഡി.എസിനും രാജ്യസഭ സീറ്റ് സംബന്ധിച്ച് ധാരണയിൽ എത്താനായിരുന്നില്ല.
'ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിന് ശരിക്കും താൽപ്പര്യമുണ്ടെങ്കിൽ, ഞങ്ങൾ ഇതിനകം തന്നെ രണ്ടാം മുൻഗണനാ വോട്ടുകൾ പരസ്പരം കൈമാറുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.