ന്യൂദൽഹി- ഇന്ത്യയിൽ കോവിഡ് കേസുകളിൽ തുടർച്ചയായ രണ്ടാം ദിവസവും വൻ വർധന. 7240 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. തലേദിവസത്തേക്കാൾ നാൽപത് ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇന്ത്യയിൽ പ്രതിദിന കൊറോണ വൈറസ് അണുബാധകൾ 94 ദിവസത്തിന് ശേഷം 5,000 കടന്നു (ഇന്നലെ രാജ്യത്ത് 5,233 കേസുകളാണ് റിപ്പോർട്ട് ചെയ്തതത്). മൊത്തം സജീവ കേസുകളുടെ എണ്ണം 32,498 ആയി. സർക്കാർ കണക്കുകൾ പ്രകാരം രാജ്യത്ത് 3,641 സജീവ കോവിഡ് കേസുകളുണ്ട്.
എട്ട് പുതിയ മരണങ്ങളോടെ മരണസംഖ്യ 5,24,723 ആയി ഉയർന്നു. ഇന്ത്യയിൽ ഇതേവരെ 4.31 കോടി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.