ജമ്മു- ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ രസനയില്‍ വംശീയ ഉന്മൂലനം ലക്ഷ്യമിട്ട് പോലീസുകാര്‍ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ മുസ്ലിം പെണ്‍കുട്ടിയെ മയക്കു മരുന്ന് നല്‍കി ദിവസങ്ങളോളം പൂജാമുറിയില്‍ ഒളിപ്പിച്ചതായി തെളിഞ്ഞു.
പെണ്‍കുട്ടിയെ ഒളിപ്പിച്ച ദേവസ്ഥാന്‍ എന്നു വിളിക്കപ്പെടുന്ന പ്രാര്‍ത്ഥനാ മുറിയില്‍നിന്ന് ലഭിച്ച മുടിനാര് ഫോറന്‍സിക് പരിശോധന നടത്തിയാണ് ഇതു സ്ഥിരീകരിച്ചത്. ഈ മുടിനാര് പെണ്‍കുട്ടിയുടേത് തന്നെയാണെന്നും പെണ്‍കുട്ടിയെ നിരന്തരം മരുന്ന് നല്‍കി മയക്കിക്കിടത്തിയിരുന്നതായും ഡിഎന്‍എ പരിശോധനയില്‍ വ്യക്തമായി. ഇതോടെ അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായെന്നും താമസിയാതെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും കേസ് അന്വേഷിക്കുന്ന ജമ്മു കശ്മീര്‍ െ്രെകം ബ്രാഞ്ച് പറഞ്ഞു.
പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്ന് മയക്കുമരുന്നിന്റെ അംശം കണ്ടെടുത്തതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കുട്ടിയെ ഒളിപ്പിച്ച പൂജാമുറി സംരക്ഷിച്ചിരുന്നയാള്‍ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ സന്‍ജി റാം ആണ്. കേസിലെ മുഖ്യ സൂത്രധാരനായ റാം മാര്‍ച്ച് 20 നാണ് പോലീസില്‍ കീഴടങ്ങിയത്. കേസില്‍ പ്രതികളായ ദിപക് ഖജുരിയ, സുരീന്ദര്‍ കുമാര്‍ എന്നീ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരേയും, രസന സ്വദേശി പ്രവേശ് കുമാര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബ്ള്‍ തിലക് രാജ് എന്നിവരെ നേരത്തെ െ്രെകം ബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നാടോടി മുസ്ലിം വിഭാഗമായ ബക്കറെവാല്‍ സമുദായക്കാരെ രസനയില്‍ നിന്ന് ഉന്മൂലനം ചെയ്യാന്‍ ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത തട്ടിക്കൊണ്ടു പോകല്‍ കൊലപാതകമാണിതെന്ന് അന്വേഷണത്തില്‍ െ്രെകം ബ്രാഞ്ച് കണ്ടെത്തിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുസ്ലിം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ബക്കറെവാല്‍ സമുദായത്തില്‍ ഭയം വിതക്കാനും ഇവരെ രസന പ്രദേശം വിട്ടു പോകാന്‍ പ്രേരിപ്പിക്കുന്നതിനുമാണ് ആസുത്രിത കൊലപാതകം നടത്തിയത്. 13 ബ്രാഹ്്മണ കുടുംബങ്ങള്‍ ഉള്ള രസനയുടെ പ്രാന്തപ്രദേശത്ത് ബക്കറെവാല്‍ സമുദായക്കാര്‍ ഭൂമി വാങ്ങുന്നതിനെ കേസിലെ മുഖ്യസൂത്രധാരനായ സന്‍ജി റാം എതിര്‍ത്തിരുന്നു.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിനെ തുടര്‍ന്ന് പ്രദേശത്ത് കലാപം അഴിച്ചുവിടാനുള്ള ശ്രമങ്ങളും നടന്നു. ഹിന്ദുത്വവാദികള്‍ ചേര്‍ന്ന് എല്ലാ പാര്‍ട്ടിക്കാരേയും ഉള്‍പ്പെടുത്തി ഹിന്ദു ഏകതാ മഞ്ച് എന്ന സംഘടന ഇവിടെ രൂപീകരിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് ഇവിടെ വര്‍ഗീയ കലാപ ശ്രമങ്ങള്‍ അരങ്ങേറുന്നത്.
ജനുവരി 10നാണ് പെണ്‍കുട്ടിയെ രസനയിലെ വീടിനടുത്തുനിന്ന് കാണാതായത്. തുടര്‍ന്ന് വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഏഴു ദിവസത്തിനു ശേഷം സമീപത്തെ കാട്ടില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. അന്വേഷണത്തിനിടെ പ്രതികളായ പോലീസുകാരെ പിടികൂടിയതിനെ തുടര്‍ന്ന് ഹിന്ദുത്വവാദികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തുകയും കലാപത്തിനു ശ്രമിക്കുകയും ചെയ്തിരുന്നു. സംഭവം ജമ്മു കശ്മീരിലുടനീളം വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി. ബക്കറെവാല്‍, ഗുജാര്‍ മുസ്ലിം വിഭാഗങ്ങള്‍ ജമ്മു, ചെനാബ് മേഖലകളില്‍ വന്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.