ജിദ്ദ- ബലദിൽ പ്രവർത്തിച്ചിരുന്ന മലബാർ ഗോൾഡ് ശാഖ ഇടവേളക്ക് ശേഷം പുനരാരംഭിച്ചു. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നേരത്തെ താൽക്കാലികമായി അടച്ചത്. ബലദിലെ രണ്ടാമത്തെ ഷോറൂമാണിത്. നിലവിൽ സൗദിയിൽ 12 ഷോറൂമുകളുണ്ട്.
ലോകോത്തര ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന വിധത്തിലാണ് പുതിയ ഷോറൂം സജ്ജീകരിച്ചിരിക്കുന്നതെന്ന് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്‌സ് സൗദി റീജനൽ ഡയറക്ടർ ഇ. ഗഫൂർ പറഞ്ഞു. ഈ സാമ്പത്തിക വർഷം സൗദി അറേബ്യയിൽ മൂന്ന് പുതിയ ഷോറൂമുകൾ കൂടി ആരംഭിക്കും. സൗദി പൗരന്മാരെ ലക്ഷ്യമിട്ട് 21 കാരറ്റ് ജ്വല്ലറി ഷോറൂമുകളും ആരംഭിക്കും.
10 രാജ്യങ്ങളിലായി 285 ലധികം ഷോറൂമുകളുള്ള മലബാർ ഗോൾഡ് ആഭരണ രൂപകൽപനയിൽ കരകൗശലത്തിന് പ്രത്യേക ശ്രദ്ധ നൽകുന്നതായും ഗഫൂർ പറഞ്ഞു. ബ്രൈഡൽ, പാർട്ടിവേർ, ഡെയ്‌ലിവേർ ശേഖരങ്ങളിൽ വിപുലമായ ഡിസൈനുകളിൽ ബലദിലെ ഷോറൂമിൽ ആഭരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.