ജക്കാര്‍ത്ത- ഇന്തോനേഷ്യയിലെ മൃഗശാലയില്‍ മനുഷ്യക്കുരങ്ങ് യുവാവിനെ ടി ഷര്‍ട്ടിലും കാലിലും പിടിച്ചുവലിക്കുന്ന വീഡിയോ വൈറലായി. മൃഗശാലയിലെ കൂട്ടിലേക്ക് യുവാവിനെ പിടിച്ചുവലിക്കുന്നതാണ് വീഡിയോ. ആദ്യം ടീ ഷര്‍ട്ടിലും പിന്നീട് കാലിലുമാണ് പിടിച്ചുവലിച്ചത്. മൃഗശാലയിലെ നിബന്ധനകള്‍ ലംഘിച്ച് യുവാവ് വേലി ചാടി ഒറാങ്ങുട്ടാന്റെ കൂടിനടുത്തേക്ക് പോയതാണ് ആക്രമണത്തിനു കാരണമെന്ന് മൃഗശാലാ അധികൃതര്‍ പറഞ്ഞു.
വടംവലിക്കുശേഷമാണ് പിടിവിടാൻ വിസമ്മതിച്ച ഒറങ്ങാട്ടാനിൽനിന്ന് യുവാവിന് മോചിതനാകാൻ സാധിച്ചത്. ഒറാങ്ങുട്ടാന്റെ കൂട്ടിനോട് ചേര്‍ന്ന് കൈകള്‍ നീട്ടി നില്‍ക്കുന്നയാളില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. നിമിഷങ്ങള്‍ക്കുശേഷം, കുരങ്ങ് കൂട്ടിലെ കമ്പികള്‍ക്കിടയിലൂടെ ടിഷര്‍ട്ടില്‍ മുറുകെ പിടിക്കുന്നു. ഹസൻ ആരിഫ് എന്ന 19 കാരനാണ് ഒറാങ്ങുട്ടാന്റെ കൂടിന് അരികെ പോയതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
സന്ദര്‍ശകരില്‍നിന്ന് ഒറാങ്ങുട്ടാനെ വേര്‍തിരിക്കുന്ന വേലിയില്‍ കയറിമറിഞ്ഞത് അടുത്തുനിന്ന് വീഡിയോ പിടിക്കാനാണെന്ന് 19 കാരൻ പറഞ്ഞു.
lu yang berak ya? pic.twitter.com/FVKE6DUV2r
— neutral(@neutralizm_) June 7, 2022