റാഞ്ചി- പട്ടിക ജാതി പട്ടിക വര്‍ഗ സംരക്ഷണ നിയമത്തില്‍ സുപ്രീം കോടതി വെള്ളം ചേര്‍ക്കുകയാണെന്ന് ആരോപിച്ച് ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദ് ദിവസം പോലീസ് നടത്തിയ അതിക്രമങ്ങള്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം തുടരുന്നു.
ജാര്‍ഖണ്ഡില്‍ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ആദിവാസികളും വിദ്യാര്‍ഥികളും മാര്‍ച്ച് നടത്തി. പോലീസിനും ഭരണകൂടത്തിനുമെതിരെ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായാണ് ആദിവാസി ഛത്ര സംഘിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. പ്രകടനക്കാര്‍ പീന്നീട് രാജ്ഭവനു മുന്നില്‍ ധര്‍ണ നടത്തി. ബന്ദ് ദിവസം ജാര്‍ഖണ്ഡില്‍ നിരവധി ട്രെയിനുകള്‍ തടഞ്ഞ ദളിതരും പോലീസും തമ്മില്‍ പലയിടത്തും ഏറ്റുമുട്ടിയിരുന്നു.