ഹൈദരാബാദ്- ജൂബിലി ഹില്‍സില്‍ ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ചിത്രം പുറത്തുവിട്ട ബി.ജെ.പി എം.എല്‍.എ രഘുനന്ദന്‍ റാവുവിനെതിരെ കേസ്. പീഡനവുമായി ബന്ധപ്പെട്ട് വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയാണ് 17 വയസ്സുകാരിയുടെ ചിത്രം എം.എല്‍.എ പുറത്തുവിട്ടത്. പെണ്‍കുട്ടിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
മേയ് 28നാണ് പബില്‍നിന്നിറങ്ങിയ പെണ്‍കുട്ടിയെ ബന്‍ജാര ഹില്‍സിനു സമീപമുള്ള ഒറ്റപ്പെട്ട പ്രദേശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ പീഡിപ്പിച്ചത്. സംഭവത്തിനുശേഷം പെണ്‍കുട്ടിയെ പബിനു മുന്നില്‍ ഇറക്കിവിടുകയും പെണ്‍കുട്ടി പിതാവിനെ വിളിച്ചുവരുത്തുകയുമായിരുന്നു. പിതാവിന്റെ പരാതിപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ പ്രായപൂര്‍ത്തിയാകാത്തവരുള്‍പ്പെടെ അഞ്ചുപേരെ രപാലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവര്‍ ഒളിവിലാണ്.