ഇ.ഡി സമന്‍സ്: സോണിയ ഗാന്ധി നാളെ ഹാജരായേക്കില്ല

ന്യൂദല്‍ഹി - നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നാളെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായേക്കില്ല. ചോദ്യം ചെയ്യലിനു ഹാജരാകണം എന്നാവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് സോണിയക്ക് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടിന് കോവിഡ് പോസീറ്റീവ് ആയതിന് ശേഷം സോണിയ സ്വയം നിരീക്ഷണത്തില്‍ പോകുകയായിരുന്നു. എന്നാല്‍, ഇ.ഡിയുടെ മുന്നില്‍ ഹാജരാകും എന്നാണ് അന്നു പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കിയിരുന്നത്. പക്ഷേ, ഇപ്പോള്‍ സോണിയ ഡോക്ടറുടെ നിര്‍ദേശം അനുസരിച്ചു മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ എന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

 

Latest News