സൗദി പൗരന്മാരുടെ ഇന്തോനേഷ്യയിലേക്കുള്ള യാത്രാ വിലക്ക് നീക്കി

റിയാദ് - സൗദി പൗരന്മാരുടെ ഇന്തോനേഷ്യന്‍ യാത്രക്ക് ഏര്‍പ്പെടുത്തിയ വിലക്ക് എടുത്തുകളഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ നിരീക്ഷിച്ചും സൗദി ആരോഗ്യ വകുപ്പുകള്‍ സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലുമാണ് ഇന്തോനേഷ്യയിലേക്ക് നേരിട്ടും അല്ലാതെയും യാത്ര പോകുന്നതിന് സൗദി പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് എടുത്തുകളയാന്‍ തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. സൗദി പൗരന്മാര്‍ ഇന്തോനേഷ്യയിലേക്ക് പോകുന്നത് കഴിഞ്ഞ വര്‍ഷമാണ് ആഭ്യന്തര മന്ത്രാലയം വിലക്കിയത്.

 

Tags

Latest News