ന്യൂദല്‍ഹി- പ്രവാചക നിന്ദയില്‍ പ്രതിഷേധിച്ച് കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്. ഏറ്റവും ഒടുവിലായി ഇന്തോനേഷ്യയാണ് പരാമര്‍ശത്തെ അപലപിച്ച് രംഗത്തുവന്നത്. അതിനിടെ അവഹേളനപരമായ പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മയെ മുംബൈ പോലീസ് ചോദ്യം ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്.